സാമ്പാർ
Brahmins Sambhar (സാമ്പാർ) സാമ്പാർ എന്ന കറിയെ ചുറ്റിപ്പറ്റി ഒരു ചരിത്രം ഉണ്ട്.മറാത്ത രാജവംശത്തിലെ രാജാവായിരുന്ന ശിവാജിയുടെ മൂത്തമകനായിരുന്ന സാമ്പാജി, പ്രധാന പാചകക്കാരന്റെ അഭാവത്തിൽ കറി ഉണ്ടാക്കാൻ ശ്രമിച്ചു.അദ്ദേഹം പരിപ്പുകറിയിൽ പുളി കൂടി ചേർത്ത് സ്വാദിഷ്ടമായ ഒരു കറി ഉണ്ടാക്കി.അങ്ങനെ ആ കറി സാമ്പാജിയുടെ പേരിൽ അറിയപ്പെടാൻ തുടങ്ങി. ദക്ഷിണഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സാമ്പാർ ഒരു ഇഷ്ടവിഭവമാണ്.ചെറിയ രുചിഭേദങ്ങൾ തമിഴ്നാട്, കർണാടക,കേരളം എന്നിവിടങ്ങളിൽ സാമ്പാറിനുണ്ട്.മസാലപ്പൊടികളും പച്ചക്കറികളും തുവരപരിപ്പും ചേർത്ത് ഉണ്ടാക്കുന്ന സാമ്പാർ, നമ്മുടെ സദ്യകളിലെ പ്രധാന വിഭവമാണ്.ഇഡ്ഡലി,ദോശ, മസാലദോശ, ഊത്തപ്പം, ഉഴുന്നുവട എന്നിവയുടെ ഒഴിച്ചുകൂടാനാവാത്ത അകമ്പടി വിഭവമാണ് സാമ്പാർ.പൊടികൾ വറത്തും,തേങ്ങ അരച്ചും പല […]