Brahmins

ആപ്പിൾ പോപ്‌കോൺ പാലട പായസം

Shafna Shaji's Recipe

download

ചേരുവകൾ

ബ്രാഹ്മിൻസ് പാലട    100 g
ആപ്പിൾ ചെറുതായി അരിഞ്ഞത് ½ കപ്പ്
പോപ്‌കോൺ ½ കപ്പ്
Milk maid ¼ കപ്പ്
പാൽ 750 ml
നെയ്യ് 3 Tbs
അണ്ടിപരിപ്പ് 1 Tbsp
മുന്തിരി 1 Tbsp
ഉപ്പ് ¼ Tsp
ബദാം ചെറുതായി അരിഞ്ഞത് ½ Tbsp
ഏലക്ക പൊടി ¼ Tsp

INSTRUCTIONS

  1. ഒരു ഉരുളി അടുപ്പിൽ വെച്ച് നെയ്യ് ഒഴിച്ച് കൊടുക്കുക. അതിലേക്ക് അണ്ടിപരിപ്പ്, മുന്തിരി ഇട്ട്‌ വറുത്തു കോരി എടുക്കുക. ഇതിലേക്ക് ആപ്പിൾ ചേർത്ത് വഴറ്റി കൊടുക്കുക.
  2. ഇനി ഇതിലേക്ക് ബ്രാഹ്മിൻസ് പാലട മിക്സ്‌ ചേർത്തു വഴറ്റുക. ഒപ്പം പാൽ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക.
  3. തീ കുറച്ചു ഇടുക. ഇടക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി കൊടുക്കുക. ഉപ്പ് ചേർത്ത് കൊടുക്കുക.
  4. 4. 25 മിനിറ്റ് ന് ശേഷം പോപ്‌കോൺ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഈ സമയം പാലടയൊക്കെ വെന്ത് കുറുകി വരും. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന അണ്ടി പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് കൊടുക്കാം. തീ ഓഫ്‌ ചെയ്ത്, ബദാം വിതറി കൊടുക്കാം.